തെരുവ് നായപ്രശ്‌നം സംബന്ധിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കേരളത്തിലെ തെരുവ് നായപ്രശ്‌നം സംബന്ധിച്ച ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് 26 ന് പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നെങ്കിലും , അഭിരാമിയുടെ മരണമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകൻ വി.കെ.ബിജു അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.




സാബു സ്റ്റീഫൻ , ഫാ . ഗീവർഗീസ് തോമസ് എന്നിവരാണ് ഹർജിക്കാർ .തെരുവുനായ അക്രമങ്ങൾ സംബന്ധിച്ച് കോടതി 2016 ൽ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ സമിതിയുടെ റിപ്പോർട്ട് തേടുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി ഉറപ്പു നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris