ലോക ടൂറിസം ദിനാഘോഷം: കോഴിക്കോട് ജില്ലയിൽ വിപുലമായ പരിപാടികൾ


ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി, കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി നടത്തുന്ന പരിപാടികൾക്ക് ഇന്ന് തുടക്കമാവും. കോഴിക്കോട് ബീച്ചിൽ രാവിലെ 9 മണിക്ക് നടക്കുന്ന ശുചിത്വ പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 




ഡി.ടി.പി.സിയുടെ വിവിധ ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂർ ബീച്ച്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, സരോവരം ബയോപാർക്ക്, വടകര സാൻഡ് ബാങ്ക്സ് ബീച്ച്, തുഷാരഗിരി, അരിപ്പാറ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ നടക്കും. ഫ്ലാഷ് മോബ്, ബീച്ച് ശുചിത്വ യജ്ഞം, ഗ്രേറ്റിട്യൂട് സ്റ്റോൺ ക്യാമ്പയിൻ വില്ലേജ് എക്സ്പീരിയൻസ് റെസ്പോൺസിബിൾ ടൂറിസം പ്രദർശനം, സൈനേജ് ബോർഡ് മേക്കിങ്, മെഹന്ദി ഫെസ്റ്റ്, കളരിപ്പയറ്റ്, ഡെമോൺട്രഷൻ മാരത്തോൺ, സെമിനാർ തുടങ്ങിയ പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും.

Post a Comment

Previous Post Next Post
Paris
Paris