സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയം വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറാണ് അവതരിപ്പിച്ചത്.
കാരശ്ശേരി: തിരുവമ്പാടി എസ്റ്റേറ്റ് മാനേജറുടെ തൊഴിലാളി വിരുദ്ധ നടപടിയിലും, തൊഴില്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് രണ്ടുമാസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. സംസ്ഥാന തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന പ്രമേയം വാര്‍ഡ് മെമ്പര്‍ ഷാഹിന ടീച്ചറാണ് അവതരിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ 2000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന തിരുവമ്പാടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ വളരെ തുച്ഛമായ വേതനത്തില്‍ തൊഴിലെടുത്തു.........

Post a Comment