താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എൻ.സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി,യൂണിയൻ സെക്രട്ടറി ശ്രീ ജയമോഹൻ സംഘടന കര്യങ്ങൾ വിശദീകരിച്ചു.അന്തരിച്ച മുൻ കരയോഗം വൈസ് പ്രസിഡൻ്റ് ഇ. എൻ.ശങ്കരൻകുട്ടി നായരുടെ ഫോട്ടോ യൂണിയൻ പ്രസിഡൻ്റ് അനാച്ഛാദനം ചെയ്തു.
കരയോഗം വൈസ് പ്രസിഡൻ്റ് വാസുദേവൻ നായർ,വനിതാ സമാജം പ്രസിഡൻ്റ് വാണികൃഷ്ണ വിവിധ സ്വയം സഹായ സംഘത്തിൻ്റെ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു.കരയോഗത്തിലെ ആദ്യകാല ഭാരവാഹികളെ ആദരിക്കലും,എസ്.എസ്. എൽ.സി,പ്ലസ്ടു എന്നിവയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും,തുടർന്ന് ഓണസദ്യയും,കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു.ചടങ്ങിൽ കരയോഗം സെക്രട്ടറി എം. കേ.ഹേമാനന്ദൻ സ്വാഗതവും,ആഘോഷ കമ്മറ്റി കൺവീനർ ഗിരീഷ്കുമാർ നന്ദിയും രേഖപ്പെടുത്തി.

Post a Comment