ആലപ്പുഴ : ആലപ്പുഴ പുന്നമട കായൽ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറിയിരിക്കുകയാണ്. രണ്ടു വർഷത്തിനു ശേഷം എത്തിയ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം സ്വീകരിക്കുന്നത്. മത്സരങ്ങൾ പുരോഗമിക്കുകയാണ്. ചെറുവള്ളങ്ങളുടെ ഹീറ്റ്സ് പൂർത്തിയായി.
ഉദ്ഘാടനത്തിനുശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരവും വനിതകളുടെ മത്സരവും നടക്കുക. അഞ്ച് ഹീറ്റ്സുകളിലായി 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. അതിൽ ജയിക്കുന്ന നാല് വള്ളങ്ങൾ ഫൈനലിലേക്ക് കടക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.

Post a Comment