ഇനി തീയതിയനുസരിച്ച് മെസേജുകൾ തിരയാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്


വാട്‌സ് ആപ്പിൽ മെസേജുകൾ തിരഞ്ഞ് കഷ്ടപ്പെടാറുള്ളവരാണ് ഭൂരിഭാഗം പേരും. ചാറ്റിൽ കീ വേർഡുകൾ ഉപയോഗിച്ച് തിരഞ്ഞ് മെസേജുകൾ കണ്ടു പിടിക്കുന്നതാണ് നിലവിലുള്ളതിൽ എളുപ്പത്തിലുള്ള വഴി. ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തെ ചാറ്റ് എടുക്കണമെങ്കിൽ ആ തീയതി വരെ സ്‌ക്രോൾ ചെയ്തു പോവുകയും വേണം. എന്നാൽ ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്.




ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്ക് ഈ സൗകര്യം താമസിയാതെ ലഭ്യമായേക്കുമെന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വാട്‌സ്ആപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.

അപ്‌ഡേറ്റ് എത്തിയാൽ സെർച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ ചാറ്റിൽ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ ആവശ്യമുള്ള തീയതി തിരഞ്ഞെടുത്ത് അന്നേ ദിവസത്തെ സന്ദേശങ്ങൾ കാണാം.

ഫീച്ചർ എത്തിക്കാനുള്ള ശ്രമം വാട്‌സ്ആപ്പ് രണ്ട് വർഷം മുമ്പേ ആരംഭിച്ചിരുന്നുവെങ്കിലും എന്തോ കാരണം മൂലം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണ് വാബീറ്റ റിപ്പോർട്ട് ചെയ്യുന്നത്.




Post a Comment

Previous Post Next Post
Paris
Paris