മുക്കം:10 രൂപയ്ക്ക് ചായയും കടിയും,കുട്ടികൾക്ക് ഉല്ലസിക്കാൻ വിവിധ തരം ഊഞ്ഞാലുകൾ,മിൽമ,ബിഎസ്എൻഎൽ ഉൾപ്പെടെയുള്ളവയുടെ സ്റ്റാളുകൾ. ഫോട്ടോ പ്രദർശനം, വിവിധ തരം പായസങ്ങളുടെ സ്റ്റാൾ: മുക്കത്തെ 4 സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മുക്കം ചന്തയ്ക്ക് സമാപനമായി.
അന്യം നിന്ന പഴയ കാല മുക്കം ചന്തയുടെ വീണ്ടെടുപ്പിനായിട്ടായിരുന്നു മുക്കം ചന്തയ്ക്ക് വീണ്ടും തുടക്കമിട്ടത്.നഗരസഭയുടെയും വ്യാപാരികളുടെയും സഹകരണത്തോടെ മാസത്തിൽ ഒരു ദിവസമെങ്കിലും പഴയ ചന്തയെ തിരിച്ചു കൊണ്ടുവരികയായിരുന്നു ലക്ഷ്യം.കഴിഞ്ഞ 2 മുതൽ ആരംഭിച്ച ചന്തയിലേക്ക് മലയോര മേഖലയിൽ നിന്ന് ആയിരങ്ങളെത്തി.വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഗാന സന്ധ്യകളും ചന്തയെ വേറിട്ടതാക്കി.സൗജന്യ മെഡിക്കൽ ക്യാംപും നടത്തി.സമാപന സമ്മേളനം ലിന്റോജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു._ _കാരശ്ശേരി മേഖല വനിത സഹകരണ സംഘം പ്രസിഡന്റ് റീന പ്രകാശ് ആധ്യക്ഷ്യം വഹിച്ചു.മുക്കത്തെ വ്യാപാര മേഖലയിലെ കാരണവരായ മുക്കോൻ തൊടിക മുഹമ്മദ് ഹാജി,മുതിർന്ന ഓട്ടോഡ്രൈവർ ശ്രീധരൻ,മുതിർന്ന ചുമട്ടു തൊഴിലാളി ചന്ദ്രൻ, മുതിർന്ന നാടക പ്രവർത്തകൻ കൊല്ലാർകണ്ടി ഗോപാലൻ,സലാം എന്നിവരെ ആദരിച്ചു.
മുക്കം ചന്തയിൽ തത്സമയ ചിത്രം വര നടത്തിയ സിഗ്നി ദേവരാജിനെയും ആദരിച്ചു.
കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ,വി.വീരാൻകോയ,ജിതിൻ പ്രകാശ്,പ്രദിപ് പുലിചുടലയിൽ,അജിത മുണ്ടയിൽ റോസമ്മ കുറ്റ്യാങ്കൽ, ഷിനോദ് ഉദ്യാനം, ബേബി നദീറ,തപാൽ ഡവലപ്മെന്റ് ഓഫിസർ മിത്ര, ബിഎസ്എൻഎൽ സബ്ഡിവിഷനൽ എൻജിനീയർ ആരിഫ്,പി.കെ.ശാലിനി എന്നിവർ പ്രസംഗിച്ചു. ലിയാക്കത്തലി ചാവക്കാടിന്റെ സന്ധ്യയോടെ ചന്തയ്ക്ക് തിരശ്ശീല വീണു.

Post a Comment