മാവൂർ : മാവൂർ എളമരം റോഡിൽ ഗ്രാസിം ഫാക്ടറി സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം. കൂളിമാട് റോഡിൽ കാറും ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഔട്ടോയിൽ സഞ്ചരിച്ച് ചെറുവാടി സ്വദേശിനിയായ യുവതിക്ക് നിസ്സാര പരിക്കേറ്റു.
മാവൂർ റോഡിൽ ഗ്രാസിം കമ്പനിയുടെ ഗേറ്റിനടുത്ത് വളവിൽ വെച്ചാണ് അപകടം നടന്നത്. ഇന്ന് രാവിലെ 6 മണിക്കാണ് അപകടം നടന്നത്. കോഴി വണ്ടി ആയ പിക്കപ് ലോറിയും ഫോർച്യൂണർ കാറും ഓട്ടോറിക്ഷയും തമ്മിൽ ഇടിച്ചാണ് അപകടം നടന്നത്. ഫോർച്യൂണർ മാവൂർ ഭാഗത്തേക്കും പിക്കപ്പ് ലോറി എതിർദിശയിലാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും കമ്പനിയുടെ മതിലിൽ ഇടിക്കുകയും ചെയ്തിതു. ചെയ്തു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment