നെഹ്റു ട്രോഫി വള്ളംകളി ഇന്ന്


ആലപ്പുഴ : പുന്നമടക്കായലിനെ കീറിമുറിച്ച് ജലോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ജലോത്സവത്തിന് സാക്ഷികളാകാൻ ആയിരങ്ങൾ എത്തും. ആഴ്ചകളായി നടന്നുവന്ന പരിശീലനത്തിനൊപ്പം പോളിഷ് ചെയ്തിറക്കുന്ന വള്ളങ്ങളും കൂടിയാകുമ്പോൾ ആരാധകരെ ത്രസിപ്പിക്കുന്ന മത്സരമാകും നടക്കുക.




മഴയ്ക്കോ വെയിലിനോ തളർത്താനാകാത്ത പോരാട്ട വീര്യം പുറത്തെടുക്കാൻ അവസാനഘട്ട ഒരുക്കങ്ങളും നടത്തി ക്ലബ്ബുകൾ തയാറായി. നെഹ്റു ട്രോഫി ആര് സ്വന്തമാക്കുമെന്ന് വൈകിട്ട് അഞ്ചരയോടെ അറിയാം.ഇന്ന് രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങൾ തുടങ്ങും. ഉച്ചയ്ക്കു ശേഷമാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഫൈനൽ വൈകിട്ട് 4ന് ശേഷം. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും

Post a Comment

Previous Post Next Post
Paris
Paris