ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിൽ


രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്ക് പ്രവേശിച്ചു. രാവിലെ ഏഴുമണിക്ക് നാവായിക്കുളത്ത് നിന്നാണ് പദയാത്രക്ക് തുടക്കം കുറിച്ചത്. 




വർക്കല ശിവഗിരി മഠം സന്ദർശിച്ച ശേഷം രാഹുൽ പദയാത്ര ആരംഭിച്ചു . പദയാത്രയുടെ ഭാഗമായി രാഹുൽഗാന്ധി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞു

Post a Comment

Previous Post Next Post
Paris
Paris