കൊടുവള്ളി തണൽ ഇ ഐ സി യിൽ കുട്ടികുളുടെ ഓണാഘോഷം സംഘടിപ്പിച്ചു.


കൊടുവള്ളി : കൊടുവള്ളി തണൽ ഏർലി ഇൻവെൻഷൻ സെന്റർ   (ഇ ഐ സി) ൽ വിവിധ തെറാപ്പികൾ ചെയ്തു കൊണ്ടിരിക്കുന്ന  കുട്ടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു. പേരന്റ്സും ടീച്ചേഴ്സും മാനേജ്‌മന്റ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വിവിധ കലാപരിപാടികളും ഓണ സദ്യയും, പൂക്കളവും ഒരുക്കികൊണ്ടും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.




 പരിപാടിയിൽ സാമൂഹിക,സാംസ്‌കാരിക, രാഷ്ര്ടീയ രംഗത്തെ വിവിധ ആളുകൾ  പങ്കെടുത്ത പരിപാടിയിൽ ഒ പി റഷീദ് ഉദ്ഘാടാനം ചെയ്തു ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു  കാലാംസ്‌ വേൾഡ് റെക്കോർഡ്‌സ് ജേതാവ് അലെൻ അയ്‌മെൻ മുഖ്യാതിഥിയായി പ​​ങ്കെടുത്തു വയോളി മുഹമ്മദ് മാസ്റ്റർ, ഒ പി ഐ കോയ ,കാരാട്ട് ഫൈസൽ, ശംസു മുഖൾ, വനിത നാസർ , ഇ കെ മുഹമ്മദ് ,പുഴങ്കര മജീദ്‌, കെ ടി ഫിറോസ്,ടി പി നാസർ,  പി ടി എ ലത്തീഫ് ,എം പി സി ലെയ്സ് , ഒ പി സലിം , മാക്സ് ഫൈസൽ, ടി കെ അത്തിയത്, സൈനുദ്ധീൻ, നുഫൈസ, എന്നിവർ പ്രസംഗിച്ചു പങ്കെടുത്തു. മൈ ജി ഗ്രുപ്പിനെ പ്രതിനീകരിച്ച് ഗഫൂർ മൈ ജി യും കുടുംബവും പങ്കെടുത്തു.
ജോസിയ ജോസഫ് സ്വാഗതവും മിനു മുംതാസ് നന്ദിയും പറന്നു

Post a Comment

Previous Post Next Post
Paris
Paris