പുതുപ്പാടി: കൈതപ്പൊയിലും പരിസര പ്രദേശങ്ങളിലും വർധിച്ചു വരുന്ന ലഹരി മയക്കുമരുന്ന് മാഫിയകളെ ജനകീയമായി പ്രധിരോധിക്കുമെന്നും മഹല്ല് കമ്മിറ്റികളുടെയും, സാമൂഹിക, സാംസ്‌കാരിക,മത രാഷ്ട്രീയ, യുവജന നേതാക്കളുടെ സംയുക്ത യോഗത്തിൽ പ്രഖ്യാപിച്ചു
മയക്കുമരുന്ന് വില്പനക്കാരെയും ഉപയോഗിക്കുന്നവരെയും നേരിൽ കാണാനും ബോധവത്കരണ പ്രക്രിയ ശക്തമാക്കാനും മഹല്ല് ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിക്കുവാനും, നിയമ വിധേയമല്ലാതെ ലഹരി വസ്തുക്കൾ വില്പന നടത്തുന്നവരെ ബോധവത്കരിക്കാനും അത് ലങ്കിക്കുന്നവരെ സാമൂഹികമായി ബഹിഷകരിക്കുവാനുമാണ് തീരുമാനിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ പോലീസിന്റെയും എക്‌സൈസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം ഉറപ്പ് വരുത്തുമെന്നും സമിതി അറിയിച്ചു. ലഹരി വിരുദ്ധ സമിതി ചെയർമാൻ സി കെ ബഷീർ അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ ആർ. കെ. ഷാഫി സ്വാഗതവും കൺവീനർ കെ സി. ശിഹാബ് നന്ദിയും പറഞ്ഞു , ഉസ്താദ് അബ്ദുൽ ബാരി ബാഖവി, അലവി സഖാഫി കായല, ടി കെ ഇമ്പിച്ചമ്മദ് ഹാജി, ,കെ സി മുഹമ്മദാജി, കളത്തിൽ അബ്ദുള്ള ഹാജി, ജാഫർ എലിക്കാട്, സി എ. മുഹമ്മദ്, മാക്കണ്ടി മുജീബ്,ആർ. കെ. മൊയ്തീൻ കോയ ഹാജി, സി ടി ബീരാൻ കോയ,, ബദറുദ്ധീൻ ഹാജി, എരഞ്ഞോണ അബ്ദുള്ള ഹാജി, ഇ റഹീം,സിദ്ധീഖ് കെ, ജാഫർ പി, ഷഫീക് എ കെ, കെ സി അബ്ദുള്ള ഹാജി ശിഹാബ് അമാന, അഷ്‌റഫ് സി,അബു കരിമ്പയിൽ,അസീസ് പാറക്കൽ, അസീസ് നെടിയിരുപ്പ് , സി അബ്ദുള്ള,മൊയ്തീൻ കുട്ടി ചെമ്മരപ്പറ്റ, അബ്ബാസ് പി,എന്നിവർ പങ്കെടുത്തു

Post a Comment