സഞ്ജുവിന്റെ നായക മികവിൽ അനായാസ വിജയവുമായി ഇന്ത്യ-എ


ന്യൂസിലാണ്ട് എ യ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. റുതുരാജ് ഗായക്വാഡും രാഹുല്‍ ത്രിപാഠിയും തിളങ്ങിയപ്പോള്‍ ഇന്ത്യ 31.5 ഓവറില്‍ 168 എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു.പൃഥ്വി ഷായെ(17) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ റുതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് 56 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ റുതുരാജിനെ മൈക്കല്‍ റിപ്പണ്‍ പുറത്താക്കി.




തൊട്ടടുത്ത ഓവറില്‍ രാഹുല്‍ ത്രിപാഠിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 31 റണ്‍സാണ് താരം നേടിയത്. പിന്നീട് രജത് പടിദാറും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രജത് പടിദാര്‍ 45 റണ്‍സും സഞ്ജു 29 റണ്‍സും നേടിയപ്പോള്‍ ഇരുവരും നാലാം വിക്കറ്റില്‍ 69 റണ്‍സാണ് നേടിയത്.

നേരത്തെ ന്യൂസിലാണ്ടിനെ 167 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ശര്‍ദ്ധുല്‍ താക്കുര്‍ നാലും കുല്‍ദീപ് സെന്‍ 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ചത്.

Post a Comment

Previous Post Next Post
Paris
Paris