വിദ്യാർത്ഥികളെ കയറ്റാത്ത ബസ്സുകൾക്കെതിരെ നടപടിയെടുക്കണം : യൂത്ത് കോൺഗ്രസ്


മലയമ്മ: ഓമശ്ശേരി-മലയമ്മ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്ഥിരമായി വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബജാബ, നിസാമുദ്ദീൻ എന്നീ ബസ് ജീവനക്കാർക്ക് മലയമ്മയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസ്സ് നിർത്തിച്ച് താക്കീത് നൽകി. 




ലൈറ്റും ഹോണും ഇട്ട് ഡ്രൈവർക്ക് കാക്കിയും ഇല്ലാതെ തേഞ്ഞു തീർന്ന ടയറുമായി അമിത വേഗതയിൽ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ബസിന്റെയാത്ര. പ്രവർത്തകർക്ക് നേരെ ബസ് ഓടിച്ചു കയറ്റിയത് സംഘർഷത്തിന് ഇടയാക്കി. അബ്ദുൽ ഹമീദ്,ജലീൽ,അഭിനന്ത്‌, അനസ് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരെ ബസ് ഓടിച്ചു കയറ്റി അവരെ വധിക്കാൻ ശ്രമം നടത്തിയ ബസിന്റെ പെർമിറ്റു കട്ടു ചെയ്ത് ഡ്രൈവർ ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യുത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി ശരീഫ് മലയമ്മ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post
Paris
Paris