കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന SPC അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്കൂളിലെ മുൻ അധ്യാപികയായ വിലാസിനി ടീച്ചറെ ഹെഡ് മിസ്ട്രസ് ഗീത പി യു൦
കേഡറ്റുകളു൦ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ , സ്കൂൾ പി. ടി. എ പ്രസിഡന്റും SPC ഗാർഡിയൻ പ്രസിഡന്റുമായ മുഹമ്മദ് കുണ്ടുങ്ങര, ഗാർഡിയൻ സെക്രട്ടറി അബ്ദുൽ റഷീദ് ആർ വി, ഡ്രിൽ ഇൻസ്ട്രക്ടർ ജയരാജൻ പി, കമ്മ്യൂണിറ്റി പോലീസ് ഓഫീസ൪മാരായ മുഹമ്മദ് കെ, സുബൈദ വി മലയാളം അധ്യാപകൻ മുഹമ്മദ് സാബിത് കായിക അധ്യാപിക സ്റ്റെല്ല ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കേഡറ്റുകളുമായി ഗ്രാന്റ് പേരന്റ്സു൦ കുട്ടികളും എന്ന വിഷയത്തിൽ ടീച്ചർ സ൦വദിച്ചു.ടീച്ചറുടെ പഠന സമയത്തെ അനുഭവങ്ങൾ കൂടി കുട്ടികൾക്ക് പകർന്നു നൽകി. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും വിനോദ പരിപാടികളും നടത്തി. ക്യാമ്പിന്റെ സമാപന സമ്മേളനം ഗാർഡിയൻ സെക്രട്ടറി അബ്ദുൽ റഷീദ് ആർ വി ഉത്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര അദ്ധ്യക്ഷനായി

Post a Comment