കേന്ദ്രത്തിന്റ സൗജന്യ അരി മൂന്ന് മാസത്തേക്ക് കൂടി


തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം എല്ലാ മാസവും നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യണ്‍ അന്നയോജന പദ്ധതി (പി.എം.ജി.കെ.വൈ) കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടിയത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സാധാരണക്കാര്‍ക്ക് ആശ്വാസമാകും.






. പൊതുവിപണയില്‍ അരി വില അമ്ബതു രൂപയും കടന്ന് കുതിക്കുമ്ബോള്‍, എ.എ.വൈ, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട സംസ്ഥാനത്തെ 1,54,800,40 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് പദ്ധതി ആരംഭിച്ചത്. മുന്‍ഗണനാ (പിങ്ക്, മഞ്ഞ) കാര്‍ഡിലുള്ള ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം ധാന്യം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആറു മാസത്തേക്കാണ് ആരംഭിച്ചെങ്കിലും ആറാം വട്ടമാണ് ഇപ്പോള്‍ നീട്ടുന്നത്.സൗജന്യ ഭക്ഷ്യധാന്യം ലഭ്യമായതോടെ മുന്‍ഗണനാ വിഭാഗത്തിലെ 75% പേര്‍ പൊതുവിപണിയെ ആശ്രയിക്കുന്നില്ലെന്നാണ് കേന്ദ്ര ധന വകുപ്പിന്റെ കണക്ക്. എല്ലാ മാസവും 90% പേര്‍ സൗജന്യ ധാന്യം വാങ്ങുന്നുണ്ട്.

▪︎ _റേഷന്‍ കടക്കാര്‍ക്കും പ്രയോജനം_

2020 മാര്‍ച്ചു മുതല്‍ പ്രതിമാസം 7,74,002 ക്വിന്റല്‍ ധാന്യമാണ് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലുമായി ലഭിക്കുന്നത്. ക്വിന്റലിന് 180 രൂപ ലൈസന്‍സിക്ക് കമ്മീഷന്‍ . 13,93,203,60 രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്യപ്പെടുന്നത്. 14,149 റേഷന്‍ കടകളാണ് ആകെയുള്ളത്.


Post a Comment

Previous Post Next Post
Paris
Paris