കൊടിയത്തൂർ :'പൂവേ പൊലി പൂവേ ' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപ്പുറായ ഗവ. എൽ പി സ്കൂൾ
സംഘടിപ്പിച്ച ഓണാഘോഷം നാട്ടുത്സവമായി മാറി.
രക്ഷിതാക്കളോടൊപ്പം നാട്ടിലെ മുഴുവൻ യുവാക്കളും തോളോടുതോൾ ചേർന്ന് സംഘടിപ്പിച്ച വിവിധ മത്സരങ്ങൾ ആവേശം വിതറി.
വിദ്യാലയത്തിലെ വിശിഷ്ടരായ പൂർവാധ്യാപകരുടെ സാന്നിധ്യം ശിഷ്യരായ രക്ഷിതാക്കൾക്ക് മധുര സ്മരണകൾ സമ്മാനിച്ചു.
മാതാക്കളുടെ പൂക്കള മത്സരവും മ്യൂസിക്കൽ ചെയറും വീറും വാശിയുമേറിയ പോരാട്ടങ്ങളായി മാറി.
പിതാക്കൾക്കായി നടത്തിയ വടംവലി മത്സരം കരുത്തന്മാർ തമ്മിലുള്ള ശക്തി പ്രകടനമായി മാറി.
മാവേലിയായി വേഷമിട്ട നാലാം ക്ലാസുകാരൻ ഇംതിയാസ് കാഴ്ച്ചക്കാർക്ക് കൗതുകമുണർത്തി.
സ്കൂളിലെ രക്ഷിതാവായ പുതിയോട്ടിൽ നവാസ് പ്രതിഫലേച്ഛയില്ലാതെ തയാറാക്കിയ ഓണസദ്യ ആഘോഷത്തിന് ഇരട്ടി മധുരമേകി.
മൂന്ന് വിഭാഗങ്ങളിലായി നടത്തിയ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളിൽ 'ചോതി' ഹൗസ് ഓവറോൾ കിരീടം കരസ്ഥമാക്കി.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എ.കെ.റാഫി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ മുൻ കൗൺസിലർ പി പി അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
അബ്ദുൽ കലാം ആസാദ്,ലളിത പിൻപുറത്ത്, വി.വി നൗഷാദ്, സൽമ അശ്റഫ് , ശിഹാബ് തൊട്ടിമ്മൽ , സ്കൂൾ ലീഡർ ബിലാൽ ഫൈസ് എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സീനിയർ അസി. സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
ഹാരിസ് അമ്പലക്കണ്ടി, ശിഹാബ് പറക്കുഴി, എ.കെ.ഫിർദൗസ്,ഷമീർ ചാലക്കൽ,ജമാൽ കലങ്ങോട്ട് ,കെ.വാഹിദ് മുഹമദ് കുട്ടി കമ്പളത്ത്, മുസദ്ധിഖ് പറക്കുഴി, അശ്റഫ് തൊട്ടിമ്മൽ,സാലിം തറമ്മൽ ,മുജീബ് തൊട്ടിമ്മൽ,ഫവാസ് കലങ്ങോട്ട് , ഹാരിസ് കുന്നത്ത്,കെ.സുസ്മിന, കെ കെ രഹ് ന, വി എം നജ്മുന്നീസ, രഹ്ന നെല്ലിക്കാപറമ്പ്, കെ സാറ വി ഷൈജൽ തുടങ്ങി പി.ടി.എ/എം.പി.ടി.എ.അംഗങ്ങളും നാട്ടുകാരും -നേതൃത്വം നൽകി.

Post a Comment