ആരോഗ്യ ബോധവൽക്കരണ ക്ലാസും ഫുഡ് ഫെസ്റ്റും നടത്തി .


അരയങ്കോട് : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 12ആം വാർഡ് അരയങ്കോട് അങ്കണവാടിയിൽ പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഫുഡ് ഫെസ്റ്റ് തുടങ്ങിയ പരിപാടികൾ നടത്തി .






വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം.കെ നദീറ ഉത്ഘാടനം ചെയ്തു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുറഞ്ഞ ചെലവിൽ കൂടുതൽ പോഷകം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നതിനെ കുറിച്ചും J H 1 അബ്ദുൾ റഷീദ് ക്ലാസ്സ് എടുത്തു. അങ്കണവാടി വർക്കർ സുലൈഖ സ്വാഗതവും മാതൃസമിതി പ്രസിഡന്റ് സുമീല നന്ദിയും പറഞ്ഞു .. ഫുഡ് ഫെസ്റ്റിൽ വിജയികളായവക്ക് സമ്മാനവും വിതരണം ചെയ്തു

Post a Comment

Previous Post Next Post
Paris
Paris