അധ്യാപകരെ തോൽപ്പിച്ച് രക്ഷിതാക്കൾ; കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


കൊടിയത്തൂർ : കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന അത്യന്തം ആവേശകരമായ വടംവലി മത്സരത്തിൽ അധ്യാപകരെ തോൽപ്പിച്ച് രക്ഷിതാക്കൾ ജേതാക്കളായി.




വടംവലി മത്സരത്തിലാണ് പുരുഷ വനിതാ വിഭാഗങ്ങളിൽ അധ്യാപകരെ രക്ഷിതാക്കൾ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കിയത്. ഇരു വിഭാഗത്തിലും മൂന്ന് റൗണ്ട്മൽസരത്തിൽ 2-1 ക്രമത്തിൽ ആണ് രക്ഷിതാക്കൾ ജേതാക്കളായത്.

പുരുഷ വിഭാഗത്തിൽ പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ഉമ്മർ പുതിയോട്ടിൽ നയിച്ച ടീമും വനിതാ വിഭാഗത്തിൽ മാതൃ സമിതി ചെയർപേഴ്സൺ സി ആയിഷ നസീർ നയിച്ച ടീമും ആണ് വിജയികളായത്. പുരുഷ
അധ്യാപക ടീമിനെ ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാമും വനിതാ ടീമിനെ എസ്.ആർ.ജി കൺവീനർ ജസീല ചേലേടത്തിലും നയിച്ചു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ മത്സരം നിയന്ത്രിച്ചു.
മത്സരം കാണാൻ ആയിരത്തോളം കാണികളും എത്തിയിരുന്നു.

വിദ്യാർത്ഥികൾക്കുള്ള നാടൻ കായിക മത്സരങ്ങൾ മാവേലി എഴുന്നള്ളത്തോടെ ആരംഭിച്ചു. മിട്ടായി പെറുക്കൽ, വാല് പറിക്കൽ, കസേരകളി, സംഗീത തൊപ്പി, ചാക്കോട്ടം, കുപ്പി നിറയ്ക്കൽ, നാരങ്ങാ സ്പൂൺ, ബലൂൺ പൊട്ടിക്കൽ തുടങ്ങി രസകരമായ ഒട്ടേറെ മത്സരങ്ങളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യ യും ഉണ്ടായിരുന്നു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത്, വൈസ് പ്രസിഡണ്ട് ശിഹാബ് മാ ട്ടുമുറി, സ്ഥിരം സമിതി  അധ്യക്ഷൻ മാരായ സി.ആയിഷ, എം.ടി റിയാസ്, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, പിടിഎ പ്രസിഡണ്ട് ഉമ്മർ പുതിയോട്ടിൽ, ചെയർമാൻ എ.പി മുജീബ് റഹ്മാൻ, എസ്.എസ്.ജി കൺവീനർ റസാക്ക് കൊടിയത്തൂർ, പിടിഎ വൈസ് പ്രസിഡണ്ട് നാസർ കണ്ണാട്ടിൽ, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം തുടങ്ങിയവർ സംസാരിച്ചു.

എം കെ ഷക്കീല, ഫൈസൽ പാറക്കൽ, വി അബ്ദുൽ റഷീദ്, മുഹമ്മദ് നജീബ് ആലുക്കൽ, യു റുബീന,പി അനിത, ജസീല ചെലേടത്തിൽ തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris