മാവൂർ: പൈപ്പ് ലൈൻ, കണിയാത്ത്, മാവൂർ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തുകയായിരുന്ന
രണ്ടുപേരെ മാവൂർ പോലീസ് അറസ്റ്റു ചെയ്തു.
ആലിൻചുവട്
കുന്നത്ത് മീത്തൽ
ബേബി (44 ),
തിരിക്കോട്ട് തൊടി ശശീധരൻ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് നാല് ലിറ്റർ വിദേശ മദ്യം പിടികൂടി.
മാവൂർ കട്ടാങ്ങൽ റോഡ് ഭാഗങ്ങളിൽ വ്യാപകമായി മദ്യവിൽപനയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്
ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ
കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
മാവൂർ പോലീസ് ഇൻസ്പെക്ടർ കെ.വിനോദൻ ,
സീനിയർ സിവിൽ പോലീസ് ഓഫീസർ
മോഹൻ മുത്താലം,
സിവിൽ പോലീസ് ഓഫീസർമാരായ
സുമേഷ് മാമ്പറ്റ,
ഷറഫലി എന്നിവർ
നേതൃത്ത്വം നൽകി.

Post a Comment