ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദയാത്രയൊരുക്കി മാവൂർ പഞ്ചായത്ത്


മാവൂർ : ഭിന്നശേഷിക്കാർക്കായി സൗജന്യ വിനോദ യാത്രയൊരുക്കി മാവൂർ പഞ്ചായത്ത്. പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ 35 പേരും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയിൽ പങ്കെടുത്തത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.  വിദ്യാർത്ഥികൾക്കൊപ്പം ജനപ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.




വൈകല്യങ്ങളെയും പ്രതിസന്ധികളെയും മറന്ന് സന്തോഷത്തിന്റെ ഒരു ദിനം കുട്ടികൾക്ക് നൽകുകയാണ് വിനോദയാത്രയുടെ ലക്ഷ്യമെന്നും  ഇതൊരു നവ്യാനുഭവമാകട്ടെയെന്നും പഞ്ചായത്ത് പ്രസിഡന്റ്  ടി രജ്ഞിത്ത് പറഞ്ഞു.

യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വാർഡ് മെമ്പർ ഉമ്മർ മാസ്റ്റർ, മെമ്പർമാരായ ഗീതാമണി, രജിത, നന്ദിനി എന്നിവർ സംബന്ധിച്ചു. യാത്രക്കാവശ്യമായ മുഴുവന്‍ ചെലവുകളും സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെയാണ് വഹിച്ചത്.

Post a Comment

Previous Post Next Post
Paris
Paris