ന്യുഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ 4% വര്‍ധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനത്തില്‍ നിന്ന് 38% ആയാണ് വര്‍ധിപ്പിച്ചത്. 2022 ജൂലായ് ഒന്നു മുതല്‍ മൂന്‍കാല പ്രാബല്യത്തോടെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിതല സമിതിയുടെ തീരുമാനം
വര്‍ധിപ്പിച്ച ഡിഎ കുടിശിക അടുത്ത ശമ്പളം മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കും. 47.68 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രതിരോധ വകുപ്പിലെ ജീവനക്കാര്‍ക്കും മറ്റ് സൈനിക വിഭാഗങ്ങള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്

Post a Comment