കേരളത്തിൽ 39 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്


25 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾപ്പെടെ 14 ഓഫിസുകളിലാണ് എൻഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് എൻഐഎ പറയുന്നത്. എൻഐഎ ഡയറക്ടർ ദിൻകർ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.




പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കർ, നസറുദീൻ എളമരം എന്നിവർ എൻഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇവരെ എൻഐഎ സ്‌പെഷ്യൽ കോടതികളിൽ ഹാജരാക്കും.

Post a Comment

Previous Post Next Post
Paris
Paris