സൗദി പതാക നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും 3000 റിയാൽ പിഴയും


റിയാദ്: 92-ാമത് സൗദി ദേശീയ ദിനം അടുത്തിരിക്കെ, രാജ്യത്തിന്റെ പതാകയുടെ ഉപയോഗം സംബന്ധിച്ച നിയന്ത്രണങ്ങൾ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.




 പൊതുസ്ഥലത്ത് ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നവർക്ക് ഒരു വർഷം തടവും അല്ലെങ്കിൽ 3,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിയമലംഘനങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാർക്കറ്റുകളിൽ പരിശോധന നടത്തുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

 2018 ഒക്‌ടോബർ ഒന്നിന് വാണിജ്യ ഇടപാടുകളിൽ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് വിലക്കുന്ന 3587-ാം നമ്പർ രാജ കൽപ്പന നടപ്പാക്കുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിരുന്നു.

Post a Comment

Previous Post Next Post
Paris
Paris