വ്യാപാരി വ്യവസായി സംസ്ഥാന ജില്ലാ നേതാക്കൾക്ക് സ്വീകരണവും വ്യാപരോത്സവ് - 22 സമ്മാന വിതരണവും നടന്നു


കട്ടാങ്ങൽ : കട്ടാങ്ങൽ വ്യാപരോത്സവ് -2022 സമ്മാനദാനവും സംഗീതനിശയും വ്യാപാരി വ്യവസായി സംസ്ഥാന, ജില്ലാ നേതാക്കൾക്ക് സ്വീകരണവും നൽകി. 




കട്ടാങ്ങൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടിയിൽ കട്ടാങ്ങൽ വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ രാജുഅപ്സര സംസ്ഥാന സെക്രെട്ടറി ബാപ്പുഹാജി ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മൂത്തേടം. ജില്ലാ ട്രെഷറർ സുനിൽ കുമാർ ജില്ലാ സെക്രെട്ടറി ബാബുമോൻ റഫീഖ് മാളിക മുക്കം ജില്ലാ യൂത്ത് വിങ് പ്രസിഡണ്ട് സലീം രാമനാട്ടുകര ,മനാഫ് കാപ്പാട് ജില്ലാ കമ്മറ്റി അംഗം കപ്പിയേടത്തു ചന്ദ്രൻ നാസർ മാവൂരാൻ എന്നിവർക്ക് സ്വീകരണം നൽകി. ചടങ്ങിൽ വെച്ച് വ്യാപാരോത്സവത്തിന്റെ സമ്മാനദാനവും യൂണിറ്റിലെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു.  യൂണിറ്റ് പ്രസിഡണ്ട് എം മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രെട്ടറി പ്രസന്നകുമാർ സ്വാഗതം പറഞ്ഞു ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി

Post a Comment

Previous Post Next Post
Paris
Paris