കട്ടാങ്ങൽ : കട്ടാങ്ങൽ വ്യാപാരി ക്ലബ് നടത്തിവരുന്ന വ്യാപാരോത്സവത്തിന്റെ മെഗാ നറുക്കെടുപ്പ് 15. 09 22 നു വൈകീട്ടു അഞ്ചു മണിക്ക് ബഹു ചാത്തമംഗലം ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അവർകളും കുന്നമംഗലം പോലീസ് ഇൻസ്‌പെക്ടർ യുസഫ് അവർകളും കട്ടാങ്ങൽ അങ്ങാടിയിൽ വെച്ച് നിർവഹിക്കും
പ്രസ്തുത വിജയികൾക്കുള്ള സമ്മാന ദാനം പിറ്റേ ദിവസം (16. 09. 22) നു വൈകീട്ടു 7 മണിക്ക് നടക്കുന്ന സംഗീത നിശയിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര മറ്റു സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ നിർവഹിക്കും ചടങ്ങിലേക്കും തുടർന്നുള്ള സംഗീത നിശയിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി വ്യാപാരി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു

Post a Comment