ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം


ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.




മൊഹാലിയിലാണ് കളിയെങ്കിലും രോഹിത് ശർമ്മയുടെയും ആരോൺ ഫിഞ്ചിന്‍റേയും മനസ് അടുത്തമാസം തുടങ്ങുന്ന ട്വന്‍റി 20 ലോകകപ്പിലാണ്. ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവും കണ്ടെത്താനും പരിഹാരിക്കാനുമുളള അവസരമാണ് ഇന്ന് തുടങ്ങുന്ന പരമ്പര. ഏഷ്യാ കപ്പിലെ തിരിച്ചടികളിൽ നിന്ന് കരകയറാനിറങ്ങുന്ന ഇന്ത്യക്ക് വിരാട് കോലി സെഞ്ചുറി വരൾച്ച അസാനിപ്പിച്ചതും പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും പരിക്ക് മാറി തിരിച്ചെത്തിയതും കരുത്താവും. ട്വന്‍റി 20യിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ പരിഗണിക്കുന്നത് മാറ്റിനിർത്തിയാൽ ഇന്ത്യന്‍ നിരയില്‍ മറ്റു പരീക്ഷണങ്ങൾക്ക് സാധ്യതയില്ല.

Post a Comment

Previous Post Next Post
Paris
Paris