കോഴിക്കോട്: പാദവാർഷികപരീക്ഷകൾക്ക് മുമ്പ് കുട്ടികൾ പഠിക്കേണ്ട ഹയർസെക്കൻഡറി സിലബസിൽ വ്യക്തത വരുത്തണമെന്ന് കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എൻ.സി.ഇ.ആർ.ടി. സിലബസിൽ വരുത്തിയമാറ്റങ്ങൾ സംസ്ഥാനത്ത് ബാധകമാണോയെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. പഠിപ്പിക്കേണ്ട പാഠഭാഗങ്ങളിൽ നിലനിൽക്കുന്ന അവ്യക്തതനീക്കണം.
കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക, ജൂനിയർ അധ്യാപക പ്രശ്നം പരിഹരിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, മെഡിസെപ്പിൽ പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അവകാശപത്രിക സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
അംഗത്വപ്രചാരണം സംസ്ഥാനപ്രസിഡന്റ് ഡോ. ജോഷി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി.കെ. അഷ്‌റഫ് അധ്യക്ഷനായി.
കെ.കെ. ശ്രീജേഷ് കുമാർ, കെ. സിജു, പി. അഖിലേഷ്, ബി. ശ്രീഹരി, ടോമി ജോർജ്, ടി.ആർ. ഗിരീഷ്, രാജ് നാരായണൻ, ആർ. ഷെജിൻ, മോൻസി ജോസഫ്, സജിത് കുമാർ, അഷ്‌റഫലി എന്നിവർ സംസാരിച്ചു.

Post a Comment