പൊതുവിഭാ​ഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍വി​ഹിതം രണ്ടുകിലോ കുറച്ചു.

പൊതുവിഭാ​ഗം കാര്‍ഡുടമകളുടെ (വെള്ള) റേഷന്‍വി​ഹിതം രണ്ടുകിലോ കുറച്ചു. ഓ​ഗസ്റ്റില്‍ എട്ടുകിലോയെ ലഭിക്കൂ.കേന്ദ്രം വേണ്ടത്ര ഭക്ഷ്യധാന്യം അനുവദിക്കാഞ്ഞതിനെ തുടര്‍ന്നാണു വെട്ടിച്ചുരുക്കല്‍.




കഴിഞ്ഞ മാസം വരെ പത്ത് കിലോയായിരുന്നു വെള്ളക്കാര്‍ഡുകാരുടെ വിഹിതം. നീലക്കാര്‍ഡിലെ ഓരോ അം​ഗത്തിനും രണ്ട് കിലോവീതം സംസ്ഥാനം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍, ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച്‌ വെള്ളക്കാര്‍ഡുകാരുടെ വിഹിതത്തില്‍ മാറ്റമുണ്ടാകും. റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞാല്‍ തൊട്ടടുത്ത മാസങ്ങളില്‍ വിഹിതം കൂട്ടുകയും എണ്ണം കൂടിയാല്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്.

Post a Comment

Previous Post Next Post
Paris
Paris