സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു


സംസ്ഥാനത്ത് ഇന്നും സ്വർണ വില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 4,750 രൂപയിലും പവന് 38,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് യഥാക്രമം 4,725 രൂപയിലും പവന് 37,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു.




ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ആഗസ്ത് 23 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ്. ഓഗസ്റ്റ് 13 മുതൽ 15 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,815 രൂപയും പവന് 38,520 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 3.1%ലേക്ക് കയറിയത് സ്വർണത്തിന് ഇന്നലെയും മുന്നേറ്റം നിഷേധിച്ചു

Post a Comment

Previous Post Next Post
Paris
Paris