സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


മലയമ്മ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എഴുപത്തിആറാം സ്വാതന്ത്യദിനാഘോഷം മലയമ്മ എയുപിസ്കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.




 നാട്ടിലെ വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഴുപത്തിഅഞ്ചാം വാർഷികത്തിന്റെ ഭാഗമായി വീട്ടിലും സ്ഥാപനത്തിലും ഉയർത്താനുള്ള പതാകകൾ നൽകി. ആഗസ്റ്റ് പതിനഞ്ചിന് അസീസ് മുസല്യാർ (PTA പ്രസി സണ്ട് ) ജനാർദ്ദനൻ കളരിക്ക ണ്ടി , ( മാനേജർ), സീനിയർ അസിസ്റ്റന്റ് വാസു മാസ്റ്റർ എന്നിവരുടെ നേതൃത്ത്വത്തിൽ ഹെഡ് മാസ്റ്റർ ഇ. കൃഷ്ണൻ കുട്ടിദേശീയ പതാക ഉയർത്തി, തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ, വിവിധങ്ങളായ ദേശഭക്തി നിറഞ്ഞ നൃത്തനൃത്ത്യങ്ങൾ അവതരിപ്പിച്ചു ,




 ബാന്റുമേളത്തിന്റെ അകമ്പടിയോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ഘോഷയാത്രയിൽ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മികച്ച പോരാട്ടങ്ങൾ ദൃശ്യങ്ങളായി അവതരിപ്പിക്കുന്ന ടാബ്ലോ , ഗാന്ധി , നെഹ്രു, തുടങ്ങിയ ദേശീയ നേതാക്കളുടെ വേഷങ്ങൾ, വർണാഭമായ ഘോഷയാത്രയ്ക്ക് മലയമ്മ, അമ്പലമുക്ക് എന്നിവിടങ്ങളിൽ വാർഡു മെമ്പർമാരുടെ നേതൃത്വത്തിൽമികച്ച സ്വീകരണങ്ങളാണ് ജനങ്ങൾ നൽകിയ നൽകിയത്

Post a Comment

Previous Post Next Post
Paris
Paris