മൂന്നാർ കുണ്ടള പുതുക്കടിക്കു സമീപം വൻ തോതിൽ മലയിടിച്ചിൽ : ആളപായമില്ല


ഇടുക്കി/മാട്ടുപ്പെട്ടി: കുണ്ടള പുതുക്കുടിക്കു സമീപം  വൻതോതിൽ മണ്ണിടിച്ചിൽ.. ആളപായമില്ല.എന്നാൽ അവിടെയുള്ള കടകൾക്കും ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടന്നൊണ് ലഭിക്കുന്ന വിവരം. 


സാധാരണക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള  പ്രവർത്തനങ്ങൾ ഊർജിതമാക്കാർ ഫയർ ഫോഴ്സ് സംഘവും ദേവികുളം തഹൽസിദാറും പോലീസും പ്രദേശത്ത്  എത്തിച്ചേർന്നിട്ടുണ്ട് . 



142 കുടുംബങ്ങൾ താമസിക്കുന്ന
പ്രദേശമാണ്. 15 കുടുംബങ്ങൾ
ക്യാമ്പിലുണ്ട്. ബാക്കി 127 വീട്ടുകാർ
സാന്റോസ് കോളനിയിലെ ബന്ധു
വീടുകളിലേക്ക് മാറ്റി. എല്ലാ
കുടുംബങ്ങളും അവിടെ നിന്നും
മാറ്റിട്ടുണ്ട്. ഇപ്പോൾ കുണ്ടള LP
സ്കൂളിലാണ്. 
ക്യാമ്പിൽ 20 പുരുഷൻമാർ 24
സ്ത്രീകൾ 18 കുട്ടികൾ ഉൾപ്പെടെ
ആകെ 62 ആളുകൾ ഉണ്ട്.
പുതുക്കുടി വിനായകർ കോവിൽ,
3 ചായക്കടകൾ 2 ഓട്ടോ റിക്ഷകൾ
എന്നിവക്ക് മേൽ മണ്ണ് വീണിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris