ദേവഹരിതം പദ്ധതി : ക്ഷേത്രക്കാവ് പുനർജനിക്കുന്നു.



കൊടിയത്തൂർ : സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് വെച്ച് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു . 




ക്ഷേത്രങ്ങളിലെ കാവുകൾ കാലത്തിനൊത്ത രീതിയിൽ വൈവിധ്യവും പുതുമയുള്ളതുമാക്കി പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി.ഇതോടൊപ്പം ക്ഷേത്രത്തിലെ ഉത്സവമുൾപ്പെടെയുള്ള പരിപാടികൾക്ക്  ആവശ്യമായ പച്ചക്കറി, പഴവർഗങ്ങൾ, കരനെല്ല് എന്നിവ ഉത്പാദിപ്പിക്കും. ചെത്തി മന്ദാരം, തുളസി, പിച്ചകം മുതലായ ദശപുഷ്പ തോട്ടം, നക്ഷത്രവനം,ക്ഷേത്ര ഗോക്കൾക്ക് പുൽകൃഷി  തുടങ്ങിയവ ഒരുക്കും.ക്ഷേത്ര പരിസരത്തെ 3 അര ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്.7000 ത്തോളം മരതൈകളും നട്ടു പിടിപ്പിക്കും.പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris