സ്റ്റാഫ് ലൈബ്രറി ഉദ്ഘാടനവും കായികാധ്യാപിക സിമ്മി ടീച്ചർക്ക് സ്വീകരണവും


കൊടുവള്ളി: അധ്യാപകരിൽ വായന പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി വാവാട് ജി.എം.എൽ.പി സ്ക്കൂളിൽ സ്ഥാപിച്ച സ്റ്റാഫ് ലൈബ്രറി കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.




അതോടൊപ്പം, സംസ്ഥാന തല മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ സ്ക്കൂൾ കായികാധ്യാപിക സിമ്മി ശിവദാസന് സ്വീകരണവും നൽകി. പി.ടി.എ പ്രസിഡൻ്റ് ഒകെ മജീദിൻ്റെ അധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന രക്ഷിതാക്കളുടേയും നാട്ടുകാരുടേയും യോഗത്തിൽ, കൊടുവള്ളി BPC മെഹറലി നെടിയനാട് അവാർഡുകൾ നൽകി.PTA വൈസ് പ്രസിഡൻ്റ് വി.പി നാസർ, സീനിയർ അസിസ്റ്റൻറ് കെ.മജീദ് മാസ്റ്റർഎന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് റോസി PG സ്വാഗതവും SRG കൺവീനർ ആലിക്കുട്ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris