ഓണാഘോഷം: നഗരമുണര്‍ത്താന്‍ നാടകോത്സവം


കോഴിക്കോട് : ജില്ലയില്‍ ഓണാഘോഷം വിപുലമായി നടത്തുന്നതിന്റെ ഭാഗമായി നാടകോത്സവം അരങ്ങേറും. സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ വിവിധ നാടകങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ 9 ന് വൈകുന്നേരം 6 മണിക്ക് നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നാടക നടന്‍ വിക്രമന്‍ നായര്‍ നിര്‍വ്വഹിക്കും.




വടകര സഭ നാടക സംഘം അവതരിപ്പിക്കുന്ന 'പച്ചമാങ്ങ' എന്ന നാടകം ആദ്യ ദിവസം അരങ്ങേറും. 10 ന് വരദ നാടക സംഘം അവതരിപ്പിക്കുന്ന  'മക്കള്‍ക്ക് 'എന്ന നാടകവും പതിനൊന്നാം തീയതി രണ്ട് അമേച്വര്‍ നാടകങ്ങളുമാണ് അവതരിപ്പിക്കുക. കോഴിക്കോട് മഷികുപ്പി ക്രിയേഷന്റെ 'കാവല്‍', ശ്രദ്ധ നാടക സംഘത്തിന്റെ 'യു ടേണ്‍' എന്നീ നാടകങ്ങള്‍ സമാപന ദിവസം അവതരിപ്പിക്കും.

സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാക്കളായ സി.വി ദേവ്, മുഹമ്മദ് പേരാമ്പ്ര, കലാനിലയം ഭാസ്‌കരന്‍ നായര്‍, ചന്ദ്രശേഖരന്‍ തിക്കോടി എന്നിവരെ നാടകോത്സവ വേദിയില്‍ ആദരിക്കും. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ജില്ലയിലെ ഓണാഘോഷം.

Post a Comment

Previous Post Next Post
Paris
Paris