കോഴിക്കോട്: ഓണത്തിന് ടൂർ പോകാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചു. ഒരുമിച്ചും കൂട്ടായും യാത്രചെയ്യാനാണ് കോഴിക്കോട് ബജറ്റ് ടൂറിസം സെൽ പദ്ധതി തയാറാക്കിയത്. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആതിരപ്പിള്ളി, വാഴച്ചാൽ, തുണ്ടൂർമുഴി, മൂന്നാർ 1900 രൂപ, വാഗമൺ കുമരകം 3750 രൂപ, മലക്കപ്പാറ 900 രൂപ, നെല്ലിയാമ്പതി 1250 രൂപ, പൂക്കോട്, തുഷാരഗിരി, എൻ ഊര്, കാരാപ്പുഴ ഡാം, വിസ്മയ അമ്യൂസ്മെൻറ് പാർക്ക് കണ്ണൂർ 1450 രൂപ, നെഹ്റു ട്രോഫി വള്ളംകളി 1050 രൂപ, അറബിക്കടലിൽ ഒരു കപ്പൽയാത്ര 3450 രൂപ, കോഴിക്കോട് ജില്ലയെ അറിയാൻ ഇരിങ്ങൽ ഗ്രാമം, അകലാപ്പുഴ ബോട്ട് സർവിസ്
മുൻകൂട്ടി ബുക്ക് ചെയ്ത് നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മിതമായ നിരക്കിൽ യാത്ര ഒരുക്കാൻ കോഴിക്കോട് ബജറ്റ് ടൂറിസം സെൽ ഒരുങ്ങി കഴിഞ്ഞതായി കോഴിക്കോട് ജില്ല കോഓഡിനേറ്റർ പി.കെ. ബിന്ദു അറിയിച്ചു

Post a Comment