ശക്തമായ മഴ: മലവെള്ളപ്പാച്ചിൽ, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി


കട്ടാങ്ങൽ, മുക്കം, കൊടുവള്ളി, താമരശ്ശേരി, ഓമശ്ശേരി,  തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ.




•കൊടുവള്ളി വാവാട്‌ പട്ടിണിക്കരയിൽ മലവെള്ളപ്പാച്ചിൽ. വീടുകളിൽ വെള്ളം കയറി. സ്കൂളിൽ പോയ കുട്ടികൾ വീടുകളിൽ തിരിച്ചെത്താൻ പ്രയാസപ്പെട്ടു. 

•കൊടുവള്ളി-കട്ടാങ്ങൽ താഴെ റോഡിൽ ഓവുചാൽ നിറഞ്ഞ്‌ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. കടകളിൽ വെള്ളം കയറി.

•കൊടുവള്ളി  കെ.എം.ഓ ആർട്സ്‌ & സയൻസ്‌ കോളേജിന്റെ ചുറ്റുമതിൽ തകർന്നു. പോലീസ്‌ സ്ഥലത്തുണ്ട്‌.

•ഓമശ്ശേരി അങ്ങാടിയിൽ വെള്ളം കയറി.

മഴ ഇപ്പോഴും ശക്തമായി തന്നെ പെയ്യുന്നുണ്ട്‌. പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടില്ല.

മല മുകളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക. 

വെള്ളം കയറിയ റോഡുകളിലൂടെ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക.

Post a Comment

Previous Post Next Post
Paris
Paris