കൊടുവള്ളി :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് ഇക്കഴിഞ്ഞ എസ് എസ് എൽ സി ,പ്ലസ് 2പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ കുട്ടികളെയും ,കൊടുവള്ളി അങ്ങാടിയിലെ ചുമട്ട് തൊഴിലാളികളുടെ കുട്ടികളെയും അനുമോദിച്ചു .
കൂടാതെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ആയിതിരഞ്ഞെടുക്കപ്പെട്ട പി കെ ബാപ്പു ഹാജി ,ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത് ,ജില്ലാ ട്രെഷറർ വി സുനിൽ കുമാർ സഹ ഭാരവാഹികളായ അമീർ മുഹമ്മദ് ഷാജി ,പി സി അഷ്‌റഫ് സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ടി എ ലത്തീഫ് യൂത്ത് വിങ് ഭാരവാഹികളായ സലിം രാമനാട്ടുകര ,മുർതാസ് താമരശ്ശേരി സി കെ നാസിം എന്നീവർക്കുള്ള സ്വീകരണവും കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉത്ഘാടനം ചെയ്‌തു .പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് പി ടി എ ലത്തീഫ് അധ്യക്ഷനായിരുന്നു അഷ്‌റഫ് മൂത്തേടത് സ്വീകരണത്തിന് നന്ദി പറഞ്ഞു വ്യാപാരികൾക്ക് വേണ്ടി കോഴിക്കോട് ജില്ല കമ്മിറ്റി പ്രഖ്യപിച്ച വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ആശ്വാസ് 2022 പി കെ ബാപ്പു ഹാജി വിശദീകരിച്ചു .യൂണിറ്റ് നേതാക്കളായ എം വി വാസു ,എൻ പി ലത്തീഫ് ,എ സി ബാലൻ ,എൻ പി അബു ,റഷീദ് അനുഗ്രഹ പ്രസംഗിച്ചു .യൂണിറ്റ് ജനറൽ സെക്രട്ടറി ടിപി അർഷാദ് സ്വാഗതവും പി സി ബദറുദ്ധീൻ നന്ദിയും പറഞ്ഞു .

Post a Comment