പ്രളയഭീകരതയുടെ ഓർമ്മപ്പെടുത്തലുമായി കൂളിമാട് സ്വദേശി അഷ്‌റഫിന്റെ കൊളാഷ് .


കൂളിമാട് : ആധുനിക കേരളത്തിന്റെ ദുരന്ത ഭൂപടത്തിൽ മായാത്ത അടയാളപ്പെടുത്തലുകൾ നടത്തിയ 2019 ലെ പ്രളയത്തിന്റെ ഭീകര കാഴ്ചകൾ കോർത്തിണക്കി കൂളിമാട്ടിലെ വി. അശ്റഫ് തയ്യാറാക്കിയ കൊളാഷ് ശ്രദ്ധേയമാകുന്നു. മൂന്ന് വർഷം മുമ്പ് ആഗസ്റ്റ് രണ്ടാം വാരത്തിൽ കേരളത്തെ നടുക്കിയ പ്രളയത്തിന്റെ അതി ഭീകര നേർക്കാഴ്ചകളാണ് കൊളാഷിലുടനീളം. 




ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ സൃഷ്ടിച്ച സംഭവങ്ങളുടെ പത്രവാർത്തകൾ ശേഖരിച്ച് കോർത്തിണക്കി കൊളാഷ് നിർമ്മിക്കുന്നതും സൂക്ഷിച്ചു വെക്കുന്നതും അപൂർവ പടങ്ങൾ പകർത്തുന്നതും കൈവശം വെയ്ക്കുന്നതും ഈ മാധ്യമ പ്രവർത്തകന്ന് വിനോദമാണ്. അസാധാരണത്വമുള്ള മരക്കഷ്ണങ്ങളും വിചിത്ര വേരുകളും കണ്ടെത്തിയും സംഘടിപ്പിച്ചും കൊത്തുപണികൾ ചെയ്തു വർണ്ണം നല്കുന്നതും വിസ്മയക്കാഴ്ചകൾ നല്കുന്ന കലാരൂപങ്ങളാക്കുന്നതുംഅശ്റഫിന് നേരമ്പോക്കാണ്. 




മികച്ച ചിത്രകാരനും  മാധ്യമത്തിലെ ആർട്ടിസ്റ്റുമായ അശ്റഫ് അറിയപ്പെട്ട ഗോൾ കീപ്പർ കൂടിയാണ്. കൂളിമാട്ടിലെ പരേതരായ വെളുത്തേടത്ത് 
ഇസ്മാലുട്ടി - ഖദീജ ദമ്പതികളുടെ ഇളയ പുത്രനാണ് ഈ നാല്പത്തെട്ടുകാരൻ

Post a Comment

Previous Post Next Post
Paris
Paris