ബിഎസ് 6 വാഹനങ്ങള്‍ സിഎന്‍ജിയിലേക്കോ എല്‍പിജിയിലേക്കോ തരം മാറ്റാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡൽഹി: ബിഎസ് 6 (Bharath Stage 6) എമിഷന്‍ ലെവലിലുള്ള പെട്രോള്‍/ ഡീസല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്കോ എല്‍പിജിയിലേക്കോ തരം മാറ്റാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍.
ഇതുവരെ ബിഎസ് 4 വരെയുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ സിഎന്‍ജി/എല്‍പിജി കിറ്റുകള്‍ രണ്ടാമത് ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ടായിരുന്നത്. 3.5 ടണില്‍ താഴെ ഭാരമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി.




ഇതുവരെ ബിഎസ് 6 വാഹനങ്ങളില്‍ കമ്ബനി തന്നെ ഘടിപ്പിക്കുന്ന സിഎന്‍ജി കിറ്റുകള്‍ ലഭ്യമായിരുന്നു.

പരിസ്ഥിതി മലീനീകരണം കുറക്കാനാണ് സര്‍ക്കാര്‍ സിഎന്‍ജി/എല്‍പിജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എഞ്ചിനേക്കാളും താരതമ്യേന മലിനീകരണം കുറവാണ് ഈ സിഎന്‍ജി വാഹനങ്ങള്‍ക്ക്. ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്ബോള്‍ പരിസ്ഥിതി സംരക്ഷണം കൂടാതെ പെട്രോള്‍-ഡീസല്‍ വാഹനങ്ങളേക്കാള്‍ സിഎന്‍ജിക്ക് വിലയും കുറവാണ് എന്ന ഗുണം കൂടിയുണ്ട്.

   

Post a Comment

Previous Post Next Post
Paris
Paris