ചാത്തമംഗലo: ചൂലൂർ ശ്രീ സദാശിവ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി എട്ട് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്കായി രാമായണം പ്രശ്നോത്തരി മത്സരം നടത്തി.
ശ്രീലക്ഷ്മി വി.എസ്., അഭിനവ് പി., ഹരിപ്രിയ വി., എന്നിവർ സമ്മാനാർഹരായി. സെന്റർ പ്രസിഡന്റ് എ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ചേറ്റൂർ മാധവൻ മാസ്റ്റർ, ടി. സുബ്രഹ്മണ്യൻ മാസ്റ്റർ എന്നിവർ പങ്കെടുത്തവർക്കും വിജയികൾക്കുള്ള കേഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജയരാമൻ സ്വാഗതവും ഹരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment