SKSSF TREND വെള്ളലശ്ശേരി കരിയർ ഗൈഡൻസ് ക്ലാസും SSLC,CBSE,+2, ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.


 വെള്ളലശ്ശേരി : എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് വെള്ളലശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നാട്ടിലെ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, +2, ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വെള്ളലശ്ശേരി കെ.ഇബ്രാഹിം മുസ്ലിയാർ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി മഹല്ല് വൈസ് പ്രസിഡന്റ് കിഴക്കിനിയകത്ത് അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു.
 എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ് സൈഫുദ്ദീൻ യമാനി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി മുഖ്യാതിഥിയായി. 




കരിയർ ഗൈഡൻസ് ക്ലാസിന് പ്രമുഖ ട്രെയിനർ ജസീം മാവൂർ നേതൃത്വം നൽകി. തുടർന്ന് നടന്ന അനുമോദന ചടങ്ങ് മഹല്ല് സെക്രട്ടറി എം.പി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി അമീൻ ഷാഫിദ് പരിപാടിക്ക് നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris