പതങ്കയം ഒഴുക്കിൽ പെട്ട വിദ്യാർത്ഥിക്ക് വേണ്ടി തിരച്ചിൽ ഇന്നും തുടരും


പതങ്കയത്ത് നിന്നും ഒഴുക്കിൽ പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്ന താമരശ്ശേരി DYSP അഷ്‌റഫുമായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ സംഭവ സ്ഥലം സന്ദർശിച്ച് സംസാരിച്ചു




തുടർച്ചയായ മഴ  ഇരുവയിഞ്ഞി പുഴയിൽ വിപുലമായ തിരച്ചിൽ നടത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു എന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന NDRF കമാൻഡർ ബാബു സെബാസ്റ്റ്യൻ പറഞ്ഞു. ഒഴുക്കിൽ പെട്ട് കാണാതായ ഹുസ്നിക്ക് വേണ്ടി തിരച്ചിൽ ഇന്നും തുടരും.




വിത്യസ്ത സന്നദ്ധ സേവന പ്രവർത്തകർ, കർമ ഓമശ്ശേരി,എന്റെ മുക്കം,SYS സ്വാന്തനം,  വൈറ്റ് ഗാർഡ്, രാഹുൽ ബ്രിഗേഡ് ,അമീൻ റെസ്ക്യൂ കൂരാചുണ്ട് തുടങ്ങി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  ഉള്ള സന്നദ്ധ സംഘടനകൾ തിരച്ചിൽ നടത്തുന്നുണ്ട്

Post a Comment

Previous Post Next Post
Paris
Paris