ഫോണുകള്‍ മോഷ്ടിച്ചയാള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി


കൊടുവള്ളി :കൊടുവള്ളി ടൗണിലെ വീ ചാറ്റ് എന്ന മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോണുകള്‍ മോഷ്ടിച്ചയാള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി.കൊടുവള്ളി സ്വദേശി മുനീറാണ് കോഴിക്കോട്ട് പിടിയിലായത്.




മോഷ്ടിച്ച മൊബൈലുകളുമായി മുനീര്‍ കോഴിക്കോട്ടെ ഗള്‍ഫ് ബസാറിലെത്തുന്നത്. സംശയം തോന്നിയ വ്യാപാരികള്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.

രാവിലെ കടയുടമ മനാഫ് ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post
Paris
Paris