സേവാഭാരതി ചൂലൂർ സേവാകേന്ദ്രം നാടിന് സമർപ്പിച്ചു


ചൂലൂർ : സേവാഭാരതി ചാത്തമംഗലം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചൂലൂർ MVR ഹോസ്പിറ്റലിന് സമീപം നിർമ്മിച്ച സേവാ കേന്ദ്രം നാടിന് സമർപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിoഗ് പ്രസിഡൻറ് ശ്രീ. വത്സൻ തില്ലങ്കേരി ഉദ്ഘാടനകർമം നിർവഹിച്ചു. 




പുതുതായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൻ്റെ രൂപരേഖ പ്രകാശനം എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ  നിർവഹിച്ചു. സേവാഭാരതി ജന. സെക്രട്ടറി സി.അജിത്കുമാർ സേവാ സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ വിദ്യുൽ ലത എ.കെ., അഡ്വ.പി.കെ.ശ്രീകുമാർ, ബേബി അമ്പാട്ട് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ. സുനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രവീന്ദ്രനാഥൻ എ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ.ആർ.വിജയകുമാർ അധ്യക്ഷത വഹിച്ചു. കളരിക്കൽ വേലായുധൻ നന്ദി അറിയിച്ചു. സേവാകേന്ദ്രം തുറന്നു കൊടുത്തതോട് കൂടി  എംവിആർ കാൻസർ ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തുന്ന പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും എന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris