അവാർഡ് ദാനവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു


 അരയങ്കോട്  : കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി നാട്ടിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായ എഡ്യുക്കേഷണൽ & കൾച്ചറൽ ഓർഗനൈസേഷൻ  അരയങ്കോട് (ECO) വിവിധ  പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം നടത്തി. 




ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആസിം വെളിമണ്ണ (സ്ഥാപകൻ, ആസിം വെളിമണ്ണ ഫൗണ്ടേഷൻ) , എം പി അബ്ദുള്ള സാഹിബ്‌ (സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗാനൈസിങ് സെക്രട്ടറി), അബ്ദുൽ സത്താർ എം പി (കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ) എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് പരിപാടി ഉദ്ഘാടനം ചെയ്തു . ആസിം വെളിമണ്ണ മുഖ്യാതിഥി ആയിരുന്നു .എക്കോ പ്രസിഡന്റ് കെഎം മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . 




ശാരീരിക പരിമിതികളെ മറികടന്നു വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ആസിം വെളിമണ്ണ തൻ്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സദസ്യരുമായി പങ്കുവെച്ചു. വെല്ലുവിളികളെയും തിരിച്ചടികളെയും അവസരങ്ങൾ ആയിക്കണ്ട് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ നിശ്ചയദാർഢ്യത്തോടെ കഠിന പ്രയത്നം നടത്താൻ അദ്ദേഹം കുട്ടികളെ ഉൽബോധിപ്പിച്ചു .
ചടങ്ങിൽ  എം കെ നദീറ  (കുന്ദമംഗലം ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ്  കമ്മിറ്റി  ചെയർപേഴ്സൺ), ശിവദാസൻ ബംഗ്ലാവിൽ   (മെമ്പർ , ചാത്തമംഗലം  പഞ്ചായത്ത്) , കെ എം മുഹമ്മദ് മാസ്‌റ്റർ, വി കെ അബ്ദുല്ല,  പി പി അബ്ദുറഹിമാൻ, സലാം മലയമ്മ , പി സി മൊയ്‌തീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എ കെ ഷാഹിദ് (എക്കോ സെക്രട്ടറി) സ്വാഗതവും മുസ്തഫ ടി കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris