കുട്ടികളാണ് ആക്രമിച്ചത്, ആരോടും ദേഷ്യമില്ല; കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി


വയനാട് : എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച കല്‍പ്പറ്റയിലെ ഓഫീസ് രാഹുല്‍ ഗാന്ധി എം.പി സന്ദര്‍ശിച്ചു. ഓഫീസ് ആക്രമണത്തില്‍ ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ പ്രതികരിച്ചു.




എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകര്‍ത്ത സംഭവം നിര്‍ഭാഗ്യകരമാണ്. തകര്‍ക്കപ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവര്‍ത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷത്തിന്‍റെ സാഹചര്യം ഉണ്ടാക്കി. നുപൂര്‍ ശര്‍മയുടെ പ്രസ്താവന അപലപനീയമാണെന്നും രാജ്യവിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris