ഭാരതീയ മസ്ദൂർ സംഘം കുടുംബ സംഗമം നടന്നു


ചാത്തമംഗലം : ബിഎംഎസ് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി ബിഎംഎസ് എൻ.ഐ.ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ
കുടുംബ സംഗമവും
SSLC, +2 പരീക്ഷയിൽ
ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും നടത്തി. 




ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി. ഗോപാലൻകുട്ടി മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രോവിഡൻ്റ് ഫണ്ട് അസി.കമ്മീഷണർ സി.മുരളീധരൻ പി എഫ്, ഇശ്രം, അസംഘടിത തൊഴിലാളി പെൻഷൻ എന്നീ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ബിഎംസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ദിവാകരൻ, സേവാഭാരതി ചാത്തമംഗലം പഞ്ചായത്ത്
പ്രസിഡണ്ട് എൻ.കെ രവീന്ദ്രനാഥ്, വിശ്വനാഥൻ കെ., എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മലയമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷ്ണദാസ് ചെറൂപ്പ സ്വാഗതവും വിജയൻ ചാളക്കണ്ടി നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris