മുക്കം ; കോഴിക്കോട് കനത്ത മഴയിൽ വ്യാപകനാശനഷ്ടം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനാൽ വീടുകളിൽ വെള്ളം കയറുകയും മരം വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാൽ ജാഗ്രത നിർദേശവും നൽകി.
പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ ചില വീടുകളിൽ വെള്ളം കയറി. മാവൂർ പഞ്ചായത്തിലും മൂന്ന് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണ്. ഡാം സൈറ്റിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ അവിടേക്ക് വിനോദ സഞ്ചാരികൾ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. പയ്യാനക്കൽ , ചാമുണ്ടി വളപ്പ് മേഖലയിൽ കാലാക്രമണം ഉണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇന്നും കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഇരുവഴിഞ്ഞിപ്പുഴയും, ചെറുപുഴയും കരകവിയാൻ തുടങ്ങിയതോടെ മുക്കം നഗരസഭയിലേയും, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലേയും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ആശങ്കയിൽ. മുൻ വർഷങ്ങളിലെല്ലാം മേഖലയിൽ വൻതോതിൽ പുഴയോരം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി.
പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. കാരമൂല- വല്ലത്തായി പാറ - റോഡിൽ വല്ലത്തായ് കടവ് പൈപ്പ് പാലം എന്നിവിടങ്ങൾ ഒരാഴ്ചയിലധികമായി വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. മുക്കം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളമാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് കല്ലൂർ അമ്പലം റോഡിൽകെട്ടിടത്തിനും വൈദ്യുതി ലൈനുകൾക്കും മുകളിലും മരം വീണ് നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കൃഷിനാശവുമുണ്ട്. മലയോരത്ത് ഇപ്പോഴും ഇടവിട്ട് ശക്തമായ മഴ പെയ്തു കൊണ്ടിരിക്കുകയാണ്.പരപ്പൻ പൊയിൽ-എളേറ്റിൽ
വട്ടോളി റോഡിൽ രാരോത്ത്
ഹൈസ്കൂളിനും കോയാലിമുക്കിനുമിടയിലാണ്
മൂന്നോളം സ്ഥലങ്ങളിൽ ഉയർന്ന മതിലുകൾ അടർന്ന് വീഴുന്നത്.
ഹൈസ്കൂളിലേക്ക് നിരവധി
വിദ്യാർത്ഥികളാണ്ഇത് വഴി നടന്നു പോകുന്നത്.കരിങ്കൽ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. മഴ ശക്തമാവുന്ന സമയത്താണ് മതിലിടിഞ്ഞു വീണത്. മതിലിന് മുകളിലെ മരങ്ങളും അപകട ഭീഷണി ഉയർത്തുന്നു

Post a Comment