പെരുന്നാൾ സൗഹൃദ വിരുന്നും അനുമോദന സദസ്സും സംഘടിപ്പിച്ചു.


പെരിങ്ങൊളം: ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമി, എസ്. ഐ. ഒ പെരിങ്ങൊളം ഘടകങ്ങൾ സംയുക്തമായി പെരുന്നാൾ സൗഹൃദ വിരുന്നും അനുമോദന സദസ്സും സംഘടിപ്പിച്ചു..




എസ്. ഐ. ഒ കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി ഷഫാഖ് കക്കോടി സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഹിഷാമുൽ വഹാബിനെയും എസ്. എസ് എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പരിപാടിയിൽ അനുമോദിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ മെമ്പർ പ്രീതി അമ്പാഴകുഴിയിൽ മുഖ്യാതിഥിയായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി പെരിങ്ങൊളം നാസിം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. യുസുഫ് മാസ്റ്റർ, ഫാസിൽ എം. പി, റസിയ ഭാനു എന്നിവർ സംസാരിച്ചു. യാസീൻ അഷ്‌റഫ്‌ സ്വാഗതവും മുസ്അബ് അലവി നന്ദിയും പറഞ്ഞു. മുസ്താഖ്, അയ്മൻ, ഫഹീം, വാരിസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris